അച്‌രേക്കർ അന്തരിച്ചു

സച്ചിൻ രമേശ്‌ ടെണ്ടുൽക്കറെന്ന അതുല്യപ്രതിഭയെ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. മുംബൈക്ക് ഇന്ത്യൻ ക്രിക്കറ്റിൽ വ്യക്തമായൊരിടം നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ച അച്‌രേക്കർ സച്ചിനെ കൂടാതെ അജിത് അഗാർക്കർ, വിനോദ് കാംബ്ലി എന്നിവരെയും ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട്.

വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന അച്‌രേക്കർ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അന്തരിച്ചത്. മുംബൈയിലെ പ്രശസ്തമായ കാമാത്ത് ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനായ ഇദ്ദേഹത്തെ 1990 ൽ ദ്രോണാചാര്യ നൽകിയും 2010 ൽ പത്മശ്രീ നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!