ആഫ്രിക്കൻ കപ്പ് അൾജീരിയക്ക്

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സെനഗലിനെ മറികടന്ന് അൾജീരിയ. കന്നിക്കിരീടത്തിൽ കണ്ണുംനട്ടിറങ്ങിയ എതിരാളികളെ മറുപടിയില്ലാത്ത ഒരുഗോളിനാണ് അൾജീരിയ വീഴ്ത്തിയത്. നീണ്ട 29 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ടീം ഈ കിരീടം സ്വന്തമാക്കുന്നത്.

സെമിയിലെ മികവ് ഫൈനലിൽ പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ട അൾജീരിയ, ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് വിജയഗോൾ നേടിയത്. രണ്ടാംമിനിറ്റിൽ ബൗനെജ നടത്തിയ ഗോൾശ്രമം തട്ടിത്തടഞ്ഞ് വലയിലെത്തുകയായിരുന്നു. തിരിച്ചടിക്കാൻ പരിശ്രമിച്ച സെനഗലിന് അറുപതാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും വാറിലൂടെ തീരുമാനം തിരുത്തപ്പെട്ടു. മത്സരത്തിൽ മേധാവിത്വം പ്രകടിപ്പിച്ച സെനഗലിന് നിർഭാഗ്യമൊന്നുകൊണ്ടുമാത്രമാണ് കപ്പുയർത്താൻ കഴിയാതെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!