എ.കെ.ജി ട്രോഫിക്ക് ഇന്ന് പന്തുരുളും

എ.കെ.ജി റോളിംഗ്‌ ട്രോഫിക്കും ടി.വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ്‌ അപ്പ്‌ ട്രോഫിക്കും വേണ്ടി നടക്കുന്ന 41ആമത്‌ എ.കെ.ജി ഫുട്ബോൾ മേളക്ക്‌ ഇന്ന് തുടക്കമാകും. കൊയിലാണ്ടി സ്പോർട്‌സ്‌ കൗൺസിൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ എ.കെ ചന്ദ്രൻ സ്മാരക ഫ്ലഡ്‌ലിറ്റ്‌ ഗ്രൗണ്ടിലാണ്‌ മൽസരം നടക്കുക.
മെയ്‌ 12 മുതൽ 19 വരെ നീളുന്ന ടൂർണമെന്റിൽ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ടീമുകൾ പങ്കെടുക്കും. ഒഫിക്സ് ഫോൺ ബസാറാണ് കഴിഞ്ഞ വർഷം കിരീടമേന്തിയത്.

വൈകീട്ട്‌ അഞ്ച്‌ മണിക്ക്‌ കൺസ്യൂമർ ഫെഡ്‌ ചെയർമാൻ എം. മെഹബൂബ്‌ മേള ഉദ്ഘാടനം ചെയ്യും. 7:30 ന് അരങ്ങേറുന്ന ഉദ്‌ഘാടന മത്സരത്തിൽ ജ്ഞാനോദയം ചെറിയമങ്ങാടും ആർഡി മോട്ടോർസ് ഹീറോ കൊയിലാണ്ടിയും തമ്മിലേറ്റുമുട്ടും. യു.കെ ചന്ദ്രൻ പ്രസിഡന്റും സി.കെ മനോജ്‌ സെക്രട്ടറിയും മുൻ എം.എൽ.എ പി.വിശ്വൻ മാസ്റ്റർ രക്ഷാധികാരിയുമായിട്ടുള്ള കൊയിലാണ്ടി എ.കെ.ജി സ്പോർട്‌സ്‌ ക്ലബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാൽപത്‌ വർഷമായി ടൂർണമന്റ്‌ നടക്കുന്നുണ്ട്‌. ഇത്രയേറെ പ്രൗഢിയും പെരുമയുമുള്ള ടൂർണമെന്റിനെ വരവേൽക്കാൻ ആവേശത്തോടെയാണ്‌ കായിക പ്രേമികൾ കാത്തിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!