അനസ്‌ മടങ്ങിയെത്തുന്നു

അനസ്‌ എടത്തൊടിക വീണ്ടും ഇന്ത്യൻ ടീമിനായി ബൂട്ട്‌ കെട്ടും. ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പിനുള്ള 35 അംഗ ഇന്ത്യൻ ക്യാമ്പിലേക്ക്‌ അനസിനെ തിരിച്ച്‌ വിളിച്ചു. കഴിഞ്ഞ വർഷം ഏഷ്യൻ കപ്പിലെ അവസാന മൽസരത്തോടെ താരം ദേശീയ ടീമിൽ നിന്ന് വിരമിച്ചിരുന്നു.

പ്രതിരോധ നിരയിൽ ഇനിയും ഒരു മികച്ച താരത്തെ കണ്ടെത്താൻ കഴിയാതെ പോയതോടെയാണ്‌ പുതിയ പരിശീലകൻ സ്റ്റിമാച്ച്‌ അനസിനെ തിരിച്ച്‌ വിളിക്കാൻ നിർബന്ധിതനായത്‌. കിംഗ്സ്‌ കപ്പിൽ ജിങ്കനൊപ്പം പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിച്ച കോച്ച്‌ താരങ്ങളുടെ പ്രകടനത്തിൽ തൃപ്‌തനായിരുന്നില്ല. കോച്ചിന്റെ ക്ഷണം സ്വീകരിച്ച്‌ അനസ്‌ ടീമിനൊപ്പം ചേരും.
അനസിനൊപ്പം മറ്റു മലയാളി
താരങ്ങളായ ആഷിഖ്‌ കുരുണിയൻ, ജോബി ജസ്റ്റിൻ, സഹൽ അബ്ദുസമദ്‌ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്‌. പരിക്കിന്റെ പിടിയിലായിരുന്ന ആഷിഖിന്‌ കിംഗ്‌സ്‌ കപ്പ്‌ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!