ഗോകുലം വിട്ട് അന്റോണിയോ ജെർമെയ്ൻ

ഗോകുലം കേരള എഫ്സിയുടെ ആഫ്രിക്കൻ താരം അന്റോണിയോ ജെർമെയ്ൻ ടീമുമായുള്ള കരാറവസാനിപ്പിച്ചു. ഗ്രനാഡക്കാരനായ മുൻ ക്യൂപിആർ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് പിൻവാങ്ങാനുള്ള തീരുമാനം ആരാധകരെ അറിയിച്ചത്. പിന്നാലെ ഗോകുലം കേരള എഫ്‌സി താരത്തിന്റെ വിടവാങ്ങൽ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യ വിടാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കിയ താരം ഗോകുലത്തിനായി ഈ സീസണിൽ ആറുകളികളിൽനിന്നും രണ്ടുഗോളുകൾ നേടിയിരുന്നു. ജെർമെയ്‌ന്റെ അനുഭവസമ്പത്ത് ടീമിന് ഏറെ ഗുണംചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭാവി മികച്ചതാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും ഗോകുലം പരിശീലകൻ ബിനോ ജോർജ് പ്രതികരിച്ചപ്പോൾ ആരാധകർക്ക് നന്ദിയറിയിച്ചുകൊണ്ടാണ് ജെർമെയ്‌ൻ വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *