ആവേശപ്പോര് സമനിലയിൽ

അവസാന മിനുട്ട്‌ വരെ ആവേശം അല തല്ലിയ മൽസരത്തിനൊടുവിൽ അർജന്റീനയും ജർമനിയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും രണ്ട്‌ വീതം ഗോളുകൾ നേടിയാണ്‌ തുല്യത പാലിച്ചത്‌.
മൽസരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ജർമനി 15ആം മിനുട്ടിൽ ആദ്യ ഗോൾ നേടി. സെർജി ഗ്നാർബിയാണ്‌ ആതിഥേയർക്കായി വല കുലുക്കിയത്‌. ഗോൾ നേട്ടത്തോടെ ജർമനിക്കായി വേഗത്തിൽ പത്ത്‌ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ്‌ ഗ്നാർബി തന്റെ പേരിലാക്കി. പിന്നാലെ 22ആം മിനുട്ടിൽ ഹവെർട്‌സ്‌ ടീമിന്റെ ലീഡ്‌ രണ്ടായി ഉയർത്തി.
എന്നാൽ ഇടവേളക്ക്‌ ശേഷം ഉണർന്ന് കളിച്ച അർജന്റീന 66ആം മിനുട്ടിൽ ആദ്യ ഗോൾ മടക്കി. ഡിബാലക്ക്‌ പകരം കളത്തിലെത്തിയ ലൂകാസ്‌ അലാരിയോയാണ്‌ മികച്ച ഹെഡറിലൂടെ ജർമൻ വലയിൽ പന്തെത്തിച്ചത്‌. 85ആം മിനുട്ടിൽ ഒകമ്പോസ്‌ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!