ഗ്ലാമർ പോരിൽ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ആഴ്സണലിനെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാർ തകർത്തത്. റഹീം സ്റ്റെർലിങ്ങും ബെർണാണ്ടോ സിൽവയുമാണ്‌ ഗോളുകൾ നേടിയത്.

കെവിൻ ഡിബ്രൂയിൻ, ലിയറോയ് സാനെ തുടങ്ങിയ പ്രമുഖരെ കരയ്ക്കിരുത്തിയാണ് ഗാർഡിയോള എമിറേറ്റ്സിൽ ടീമിനെ വിന്യസിച്ചത്. 15ആം മിനിറ്റിൽ ഒറ്റയ്ക്ക് മുന്നേറിയ സ്റ്റെർലിങ് സുന്ദരമായൊരു ഫിനിഷിലൂടെ സിറ്റിയുടെ ആദ്യഗോൾ നേടി. രണ്ടാംപകുതിയിൽ ആഴ്‌സണൽ അല്പംകൂടെ ഒത്തിണക്കം പ്രകടിപ്പിച്ചുതുടങ്ങിയെങ്കിലും ബെർണാണ്ടോ സിൽവയിലൂടെ സിറ്റി വീണ്ടും വലകുലുക്കി. രണ്ടുഗോളുകൾക്കും വഴിയൊരുക്കിയത് മെൻഡിയാണ്. ഇതോടെ പ്രീമിയർ ലീഗിലെ ആദ്യ ആഴ്ചയിലെ മത്സരങ്ങളവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!