തിരിതാഴ്ന്നത് ഇന്ത്യയുടെ ഏറ്റവും മികച്ച ഏഷ്യൻ ഗെയിംസിന്

പതിനാറ് ദിവസങ്ങൾ നീണ്ടുനിന്ന കായികമാമാങ്കത്തിന് ഇന്തോനേഷ്യയിൽ തിരശീലവീണപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് അഭിമാനനേട്ടം. രാജ്യത്തിന്റെ കായികചരിത്രത്തിലെ ഏറ്റവും മികച്ച ഏഷ്യൻ ഗെയിംസ് ആണ് കടന്നുപോയത്. 15 സ്വർണ്ണവും 24 വെള്ളിയും 30 വെങ്കലവും നേടിയ ഇന്ത്യ മെഡൽനേട്ടത്തിൽ പൂർവകാലറെക്കോർഡുകളൊക്കെയും തിരുത്തിയെഴുതി. 1951 ൽ ഡൽഹിയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ആണ് രാജ്യം ഇതിന് മുൻപ് പതിനഞ്ച് സ്വർണ്ണം നേടിയത്. മൊത്തം മെഡലുകളുടെ എണ്ണത്തിലും ഇത് പുതിയ റെക്കോർഡാണ്. 2010 ലെ ഗ്യാങ്‌ഷൂ ഗെയിംസിലെ 65 മെഡലുകളെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

132 സ്വർണ്ണമടക്കം 289 മെഡലുകൾ നേടി, എതിരാളികളെ ബഹുദൂരം പിന്നിലാക്കി ചൈന മുന്നേറിയ ഗെയിംസിൽ ഇന്ത്യക്ക് എട്ടാംസ്ഥാനമാണ് ലഭിച്ചത്. ആതിഥേയരായ ഇന്തോനേഷ്യയ്ക്ക് നാലാംസ്ഥാനം ലഭിച്ചപ്പോൾ യഥാക്രമം ജപ്പാൻ കൊറിയ എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യക്ക് ലഭിച്ച 15 സ്വർണ്ണങ്ങളിൽ ഏഴും അത്ലറ്റിക്സിന്റെ സംഭാവനയാണ്. ഷൂട്ടിങ്, ഗുസ്തി എന്നീ ഇനങ്ങളിൽനിന്നും രണ്ടുവീതം സ്വർണ്ണം ലഭിച്ചപ്പോൾ ബ്രിഡ്ജ്, റോവിങ്, ടെന്നീസ്, ബോക്സിങ് എന്നീ ഇനങ്ങൾ ഓരോ സ്വർണ്ണം സമ്മാനിച്ചു. ആർച്ചറി, കബഡി എന്നീ ഇനങ്ങൾ ഇത്തവണ രാജ്യത്തെ തീർത്തും നിരാശപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!