അട്യാപാട്യ : കേരളം ജേതാക്കൾ

മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വെച്ച് ഓഗസ്റ്റ് 10 മുതൽ 12 വരെ നടന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലുള്ള സബ്ജൂനിയർ നാഷണൽ അട്യാപാട്യ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികളുടെ ടീം സ്വർണ മെഡൽ നേടി. കേരളത്തിന്റെ ആൺകുട്ടികളുടെ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഫൈനൽ മത്സരത്തിൽ കേരള പെൺകുട്ടികളുടെ ടീം മഹാരാഷ്ട്രയെ മികച്ച പ്രകടനം നടത്തി തോൽപ്പിച്ചു. ആൺകുട്ടികളുടെ ടീം കർണാടകയോടാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ പോണ്ടിച്ചേരി,കർണാടക എന്നീ ടീമുകളും ആൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നീ ടീമുകളും മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിൽ വിജയിച്ച ടീമുകൾക്ക് മദ്ധ്യപ്രദേശ്‌ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ തുളസി റാം സിലാവാത്ത ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. എം എൽ എ ശ്രീ സഞ്ജയ് ശുക്ല, അട്യാപാട്യാ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ശ്രീ വി.ഡി. പാട്ടീൽ, ജനറൽ സെക്രട്ടറി ശ്രീ ഡി.പി കവിശ്വർ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ ദിയ സിജിയെ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പിലെ ബെസ്ററ് പ്ലെയർ ആയും, വിഷ്ണു ദത്തനെ ബെസ്ററ് ഡിഫന്റർ ആയും തെരഞ്ഞെടുത്തു. ശ്രീ സതേഷ് വി, ശ്രീ ആഷിഖ് എന്നിവർ കോച്ചുമാരും ശ്രീ ദിൽഷാഖ് എ.റ്റി, അഭിരാമി എ.കെ എന്നിവർ ടീം മാനേജർമാരുമായിരുന്നു.

സബ്ജൂനിയർ Atyapatya ദേശീയ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ഗേൾസ് ടീമിനും രണ്ടാം സ്ഥാനം നേടിയ കേരള ബോയ്സ് ടീമിനും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!