സിഡ്‌നി ടെസ്റ്റ്‌ ഉപേക്ഷിച്ചു, പരമ്പര ഇന്ത്യക്ക്

അവസാനദിനത്തിൽ ഒരുപന്തുപോലും എറിയാനാവാതെ സിഡ്‌നി ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ചു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമായി. രണ്ടുമത്സരങ്ങളിൽ ഇന്ത്യ വിജയം കണ്ടപ്പോൾ ആതിഥേയർക്ക് ഒരുവട്ടം മാത്രമാണ് ഇന്ത്യയെ മറികടക്കാനായത്. ഫോളോ ഓൺ വഴങ്ങേണ്ടിവന്നതിനാൽ അവസാനമത്സരത്തിൽ ഓസീസ് പരാജയം മുന്നിൽകണ്ടെങ്കിലും മൂന്ന്, നാല് ദിവസങ്ങളിൽ ഒളിച്ചുകളിച്ച മഴ അഞ്ചാംദിനം പൂർണമായും അപഹരിക്കുകയായിരുന്നു.

പരമ്പര വിജയത്തോടെ ഓസീസ് മണ്ണിൽ ടെസ്റ്റ്‌ പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന പദവിയും, ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും വിരാട് കോഹ്‌ലിക്ക് സ്വന്തമായി. ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നെടുംതൂണായി പ്രവർത്തിച്ച ചേതേശ്വർ പൂജാരയാണ് ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അവസാനമത്സരത്തിൽ ടോപ്സ്കോററായ താരം മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കി. ജനുവരി 12 മുതൽ പരമ്പരയിലെ ഏകദിന മത്സരങ്ങൾ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!