ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ദ്യോക്കോവിച്ചിന്

സെർബിയൻ താരം നൊവാക് ദ്യോക്കോവിച്ചിന് കരിയറിലെ പതിനഞ്ചാം ഗ്രാൻഡ് സ്ലാം കിരീടം. മെൽബണിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിനെ 6-3,6-2,6-3 എന്ന സ്കോറിന് തകർത്താണ് താരം കിരീടത്തിൽ മുത്തമിട്ടത്. പതിനാല് ഗ്രാൻഡ് സ്ലാമുകൾ നേടിയ ഇതിഹാസതാരം പീറ്റ് സാംപ്രസിനെ മറികടക്കാനും ഇതോടെ ദ്യോക്കോവിച്ചിനായി. വനിതാ വിഭാഗത്തിൽ പെട്രോ ക്വിറ്റോവയെ മറികടന്ന നവോമി ഒസാകയ്ക്കാണ് കിരീടം.

പുരുഷവിഭാഗം ടെന്നീസിൽ ഏറ്റവുമധികം തവണ ഏറ്റുമുട്ടിയ രണ്ടുപേർ കളത്തിലിറങ്ങുമ്പോൾ പോരാട്ടം കണക്കുമെന്നാണ് കാണികൾ കണക്കുകൂട്ടിയതെങ്കിലും ദ്യോക്യോവിച്ച് മത്സരത്തിലുടനീളം വ്യക്തമായ മേധാവിത്വം പുലർത്തി. ഫോർഹാൻഡിലെ തന്റെ വൈഭവത്താൽ താരം പോയിന്റുകൾ വാരിക്കൂട്ടിയപ്പോൾ ഏറെ അൺഫോഴ്സ്ഡ് എറേഴ്സ് വരുത്തിയ നദാലിന് പൊരുതിനോക്കാൻ പോലും പലപ്പോഴും കഴിഞ്ഞില്ല. മൂന്നാം സെറ്റിൽ മാത്രമാണ് സ്പാനിഷ് താരത്തിന് എതിരാളിക്ക് നേരെ നേരിയ വെല്ലുവിളിയെങ്കിലും ഉയർത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!