ഐബറിനെ തകർത്ത് ബാഴ്‌സലോണ

രണ്ടാഴ്ചത്തെ ഇടവേളക്ക്‌ ശേഷം ലീഗ്‌ മൽസരത്തിനിറങ്ങിയ ബാഴ്‌സലോണക്ക്‌ വിജയം. ഐബറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ്‌ ബാഴ്‌സലോണ തകർത്തത്‌. വിജയത്തോടെ സീസണിൽ ലീഗ്‌ പട്ടികയിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്താൻ ബാഴ്‌സക്കായി.
ഐബറിന്റെ തട്ടകത്തിൽ നടന്ന മൽസരത്തിന്റെ 13ആം മിനുട്ടിൽ തന്നെ സന്ദർശകർ ലീഡ്‌ നേടി. ലെങ്ങ്‌ലെറ്റ്‌ ഉയർത്തി നൽകിയ പന്ത്‌ ഗ്രീസ്‌മാൻ വലയിലെത്തിക്കുകയായിരുന്നു.
58ആം മിനുട്ടിൽ ക്യാപ്റ്റൻ മെസിയാണ്‌ ടീമിന്റെ രണ്ടാം ഗോൾ നേടിയത്‌. ഗ്രീസ്‌മാൻ ബോക്‌സിൽ വെച്ച്‌ നൽകിയ പന്ത്‌ പിഴവുകളില്ലാതെ സൂപ്പർ താരം ഗോളാക്കി മാറ്റി. തൊട്ട്‌ പിന്നാലെ ബാഴ്‌സ മൂന്നാം ഗോളും നേടി. കീപ്പറുടെ മുന്നിൽ വെച്ച്‌ മെസി നീട്ടിയ പന്ത്‌ സുവാരസ്‌ ആളൊഴിഞ്ഞ വലയിലേക്ക്‌ തട്ടിയിടുകയായിരുന്നു.
വിജയത്തോടെ ബാഴ്‌സ 19 പോയിന്റുമായി ലീഗിൽ ഒന്നാമതെത്തി. മയ്യോർക്കയെ നേരിടാനിറങ്ങുന്ന റയൽ മാഡ്രിഡിന്‌ വിജയിച്ചാൽ ബാഴ്‌സയെ മറികടക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!