എൽ ക്ളാസിക്കോ മാറ്റി വെച്ചു

കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനുള്ള പ്രക്ഷോഭങ്ങൾ വീണ്ടും സജീവമായതിനെ തുടർന്ന് എൽ ക്ലാസിക്കോ മൽസരം മാറ്റി വെച്ചു. ഒക്‌ടോബർ 26ന്‌ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്‌ നൂവിൽ വെച്ച്‌ നടക്കാനിരുന്ന മൽസരമാണ്‌ മാറ്റി വെച്ചത്‌.
കറ്റാലൻ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം കൊടുത്ത ഒമ്പത്‌ നേതാക്കളെ തടവ്‌ ശിക്ഷക്ക്‌ വിധിച്ചതിനെ തുടർന്നാണ്‌ വീണ്ടും പ്രക്ഷോഭം കനത്തത്‌. 2017ൽ ഹിത പരിശോധനക്ക്‌ നേതൃത്വം നൽകിയതാണ്‌ ഇവർക്ക്‌ മേലുള്ള കുറ്റം. ഇതോടെ ബാഴ്‌സലോണ അടങ്ങുന്ന കാറ്റലോണിയയിൽ ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ സ്പാനിഷ് ഫുട്‍ബോൾ ഫെഡറേഷൻ അധികൃതരുടെ തീരുമാനം.
നേരത്തെ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ മൽസരം നടത്താനുള്ള നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. പുതുക്കിയ തിയ്യതി ഒക്ടോബർ 21ന്‌ മുമ്പായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!