ബാഴ്‌സക്ക്‌ വിജയം, പി.എസ്‌.ജിക്ക്‌ സമനില

കോപ്പ ഡെൽ റേയിൽ ബാഴ്‌സക്ക്‌ വിജയം. രണ്ടാം പാദ മൽസരത്തിൽ കൾച്ചറൽ ലിയൊനെസയെ ഒന്നിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ബാഴ്‌സ തകർത്തത്‌. ആദ്യ പാദത്തിൽ ഒരു ഗോളിന്‌ ബാഴ്‌സലോണ വിജയിച്ചിരുന്നു. ഡെനിസ്‌ സുവാരസിന്റെ ഇരട്ട ഗോളുകളാണ്‌ ബാഴ്‌സക്ക്‌ തുണയായത്‌. മാൽകം, മുനിർ എന്നിവരും വിജയികൾക്ക്‌ വേണ്ടി ഗോളുകൾ നേടി. ജോസപ്‌ സെനെയുടേതായിരുന്നു കൾച്ചറലിന്റെ ആശ്വാസ ഗോൾ. വിജയത്തോടെ ബാഴ്‌സ അടുത്ത റൗണ്ടിലേക്ക്‌ പ്രവേശിച്ചു.

ഫ്രഞ്ച്‌ ലീഗിൽ പി.എസ്‌.ജി തുടർച്ചയായ രണ്ടാം സമനില വഴങ്ങി. സ്ട്രാസ്ബർഗിനോടാണ്‌ ചാമ്പ്യന്മാർ സമനില വഴങ്ങിയത്‌. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. സ്‌ട്രാസ്ബർഗിന്‌ വേണ്ടി ലാലയും പി.എസ്‌.ജിക്കായി കവാനിയും ഗോളുകൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *