വിജയം തുടർന്ന് ബാഴ്‌സ

ലാലിഗയിൽ ഗെറ്റാഫെയെ നേരിടാനിറങ്ങിയ ബാഴ്‌സക്ക്‌ വിജയം. എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം.
പരിക്കിൽ നിന്ന് പൂർണമായി മുക്തരാകാത്ത ഡെംബലെയെയും മെസിയെയും പുറത്തിരുത്തിയാണ്‌ ബാഴ്‌സയിറങ്ങിയത്‌. മൽസരത്തിന്റെ 41ആം മിനുട്ടിൽ സന്ദർശകർ ലീഡെടുത്തു. കീപ്പർ ടർ സ്റ്റെഗൻ ഉയർത്തിയടിച്ച പന്ത്‌ സുവാരസ്‌ ചിപ്പ്‌ ഗോളിലൂടെ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി നാല്‌ മിനുട്ടിനകം ബാഴ്‌സ രണ്ടാം ഗോൾ കണ്ടെത്തി. പെരെസിന്റെ ഷോട്ട്‌ തടുക്കാനുള്ള ഗെറ്റാഫെ കീപ്പറുടെ വിഫല ശ്രമത്തിനൊടുവിൽ ജൂനിയർ ഫിർപോ ലക്ഷ്യം കാണുകയായിരുന്നു. മൽസരത്തിന്റെ 82ആം മിനുട്ടിൽ ലെങ്ങ്‌ലെറ്റ്‌ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായതിനാൽ പത്ത്‌ പേരുമായാണ്‌ ബാഴ്‌സ മൽസരം പൂർത്തിയാക്കിയത്‌. വിജയത്തോടെ ബാഴ്‌സ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക്‌ കയറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!