രാഹുൽ പുറത്ത്, രോഹിത് അകത്ത്

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട്‌ കോഹ്‌ലി നയിക്കുന്ന ടീമിൽ രോഹിത്‌ ശർമ്മ , ശുഭ്‌മാൻ ഗിൽ എന്നിവർ ഇടം പിടിച്ചു.
മോശം ഫോമിലുള്ള ഓപ്പണർ കെ.എൽ രാഹുലിനെ ഒഴിവാക്കിയാണ്‌ ബി.സി.സി.ഐ ടീമിനെ പ്രഖ്യാപിച്ചത്‌. ശിഖർ ധവാനും ടീമിൽ ഇടം കണ്ടെത്താനായില്ല. ടീമിന്റെ തലവേദനയായ ഓപ്പണർ റോളിലേക്കാണ്‌ ഏകദിന ടീമിന്റെ വൈസ്‌ ക്യാപ്റ്റനായ രോഹിത്‌ ശർമ്മയെത്തുന്നത്‌. യുവതാരം ശുഭ്‌മാൻ ഗിൽ ആദ്യമായാണ്‌ ടെസ്റ്റ്‌ ടീമിൽ ഇടം പിടിക്കുന്നത്‌.
ടീം : വിരാട്‌ കോഹ്‌ലി, അജിങ്ക്യ രഹാനെ, ഋഷഭ്‌ പന്ത്‌, രോഹിത്‌ ശർമ്മ, മായങ്ക്‌ അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ശുഭ്‌മാൻ ഗിൽ, വൃധിമാൻ സാഹ, അശ്വിൻ, കുൽദീപ്‌ യാദവ്‌, രവീന്ദ്ര ജഡേജ, മുഹമ്മദ്‌ ഷാമി, ജസ്‌പ്രീത്‌ ബുംറ, ഇഷാന്ത്‌ ശർമ്മ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!