പിറന്നാൾ നിറവിൽ രവീന്ദ്ര ജഡേജ

ഇന്ത്യൻ ക്രിക്കറ്റ്‌ താരം രവീന്ദ്ര ജഡേജയുടെ 30ആ ജന്മദിനമാണിന്ന്. മികച്ച ഓൾറൗണ്ടറായ ജഡേജ ബൗളർമാരുടെ പട്ടികയിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്‌ എത്തിയ താരം കൂടിയാണ്‌.

ഗുജറാത്തിലെ ജാംനഗറിൽ 1988ലാണ്‌ ജഡേജ ജനിക്കുന്നത്‌. പിതാവിന്‌ ജഡേജ പട്ടാളത്തിൽ ചേരണമെന്നായിരുന്നുവെങ്കിലും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹം ജഡേജയെ പിന്തിരിപ്പിച്ചില്ല.
16ആം വയസിൽ ജഡേജ ഇന്ത്യയുടെ അണ്ടർ-19 ടീമിലെത്തി. 2008ൽ ഇന്ത്യൻ അണ്ടർ-19 ടീം കോഹ്‌ലിയുടെ കീഴിൽ കിരീടം നേടുമ്പോൾ വൈസ്‌ ക്യാപ്റ്റനായി ജഡേജയും ടീമിലുണ്ടായിരുന്നു. 2006-07 സീസണിൽ ദുലീപ്‌ ട്രോഫിയിലൂടെ താരം ആഭ്യന്തര ക്രിക്കറ്റിലും അരങ്ങേറി. ആഭ്യന്തര ക്രിക്കറ്റിൽ വമ്പൻ സ്കോറുകൾ നേടുന്നത്‌ ഒരു ശീലമാക്കി മാറ്റിയ ജഡേജ മൂന്ന് തവണയാണ്‌ ഫസ്റ്റ്‌ ക്ലാസ്‌ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയത്‌. 2008-09 രഞ്ജിയിൽ 42 വിക്കറ്റുകളും 739 റൺസും നേടിയ ജഡേജയെ തേടി ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണമെത്തി.

2009 ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരെ 60 റൺസ്‌ നേടിക്കൊണ്ട്‌ താരം ഇന്ത്യൻ ടീമിൽ അരങ്ങേറി. 2012 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ്‌ അരങ്ങേറ്റം. 2013ൽ ഏകദിന ബൗളർമാരിൽ ഒന്നാം റാങ്കിലെത്തിയ ജഡേജ അനിൽ കുംബ്ലക്ക്‌ ശേഷം ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്‌. ടെസ്റ്റ്‌ ക്രിക്കറ്റിൽ ബൗളർമാരുടെ പട്ടികയിൽ നിലവിൽ ഒന്നാമതാണ്‌ ജഡേജ.
39 ടെസ്റ്റിൽ നിന്ന് 1395 റൺസും 185 വിക്കറ്റുകളും നേടിയ ജഡേജ ഏകദിനത്തിൽ 144 മൽസരങ്ങളിൽ നിന്ന് 1982 റൺസും 169 വിക്കറ്റുകളും നേടിയിട്ടുണ്ട്‌. 40 ട്വന്റി ട്വന്റി മൽസരങ്ങളിൽ നിന്ന് 31 വിക്കറ്റാണ്‌ താരത്തിന്റെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!