സംസ്ഥാന ഓപ്പൺ ബ്ലൈൻഡ്‌ ചെസ്സ് : സുജിത്തിന് കീരീടം

തൃശൂർ : ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂളിൽ വച്ചു നടന്ന സംസ്ഥാന ബ്ലൈൻഡ്‌ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സുജിത്തിന്‌ കിരീടം. ആറ്‌ റൗണ്ടിൽ നിന്ന് 5 വിജയവും ഒരു സമനിലയുമടക്കം 5.5 പോയിൻറ് നേടിയാണ്‌ കോട്ടയം പാലാ സ്വദേശി സുജിത്ത് കിരീടം നിലനിർത്തിയത്‌.

അവസാന റൗണ്ട് വരെ നീണ്ട വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ കോഴിക്കോട് സ്വദേശി നൗഷാദ്‌ ഇ.പിയെ സമനിലയിൽ തളച്ചുകൊണ്ടാണ് സുജിത്ത്‌ കിരീടത്തിൽ മുത്തമിട്ടത്‌. ഇന്റർ നാഷണൽ ഫിഡെ റേറ്റഡ്‌ ചെസ്‌ താരവും മുൻ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി താരവും ആയ സുജിത്തിന്റെ അഞ്ചാമത്തെ ചാംപ്യൻഷിപ്പാണിത്. ദർശന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ബോബി ചെമ്മണൂർ വിജയിക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!