അട്ടിമറി ജയത്തോടെ മഞ്ജു റാണി ഫൈനലിൽ

ഇന്ത്യൻ താരം മഞ്ജു റാണി ലോക ബോക്‌സിംഗ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻ ചുതാമത്‌ രക്സാതിനെ കീഴടക്കിയാണ്‌ മഞ്ജു റാണി ഫൈനലിൽ പ്രവേശിച്ചത്‌.
തായ്‌ലൻഡ്‌ താരത്തിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മഞ്ജു റാണി 4-1 എന്ന സ്കോറിനാണ്‌ വിജയിച്ചത്‌. നേരത്തെ ഇതിഹാസ താരം മേരി കോം സെമി ഫൈനലിൽ പുറത്തായിരുന്നു. തുർക്കിയുടെ ബെസിനാസ്‌ കാകിരോഗ്ലുവിനോടാണ്‌ താരം പരാജയപ്പെട്ടത്‌. തോൽവിക്കെതിരെ ഇന്ത്യ അപ്പീൽ നൽകിയെങ്കിലും ടെക്‌നിക്കൽ കമ്മിറ്റി അപ്പീൽ നിരസിച്ചു.
54 കിലോഗ്രാം വിഭാഗത്തിൽ ജമുന ബോറോയും 69 കിലോ വിഭാഗത്തിൽ ലവ്‌ലിനയും സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!