ഏകദിനങ്ങൾക്ക് ബുമ്രയില്ല

ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ്‌ പരമ്പര വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ച പേസ് ബൗളർ ജസ്പ്രീത് ബുമ്ര ഏകദിനങ്ങൾക്കിറങ്ങില്ല. ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെയെത്തുന്ന ന്യൂസിലൻഡ് പരമ്പരയിലും താരത്തിന്റെ സേവനം ടീമിന് ലഭ്യമാവില്ല. നാല് ടെസ്റ്റ്‌ മത്സരങ്ങളിലായി 157 ഓവറുകൾ പന്തെറിഞ്ഞ ബുമ്രയ്ക്ക് വിശ്രമം നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ജനുവരി 12 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ മുഹമ്മദ്‌ സിറാജാവും ബുമ്രയ്ക്ക് പകരം പേസ് നിരയ്‌ക്കൊപ്പം ചേരുക. പഞ്ചാബിനെതിരായ കഴിഞ്ഞ രഞ്ജി മത്സരത്തിൽ സിറാജ് 7 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെ ഇന്ത്യ നടത്തുന്ന ന്യൂസിലൻഡ് പര്യടനത്തിൽ സിദ്ധാർഥ് കൗളാണ് ബുമ്രയ്ക്ക് പകരം ടീമിൽ ഇടംപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!