ആഫ്രിക്കൻ ഫുട്‍ബോളർ പുരസ്‌കാരം നിലനിർത്തി സലാഹ്

ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരം മുഹമ്മദ്‌ സലാഹിന്. തുടർച്ചയായി രണ്ടാംവട്ടമാണ് ഈജിപ്തിന്റെ ലിവർപൂൾ താരം ഈ അവാർഡ് സ്വന്തമാക്കുന്നത്. നേരത്തെ, ബിബിസി – ആഫ്രിക്കൻ ഫുട്‍ബോളർ ഓഫ് ദി ഇയറായും സലാഹ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ക്ലബ്ബ് ഫുട്‍ബോളിലെ തന്റെ സഹതാരമായ സാഡിയോ മാനെ, ആഴ്‌സണലിന്റെ ഗാബോൺ താരം ഒബമെയാങ് എന്നിവരിൽനിന്നുയർന്ന കനത്ത വെല്ലുവിളി അതിജീവിച്ചാണ് സലാഹ് അവാർഡിന് അർഹനായത്. കഴിഞ്ഞ സീസണിലെ മികച്ച പ്രീമിയർ ലീഗ് താരമായി തിരഞ്ഞെടുക്കപ്പെട്ട സലാഹ് 2018 ലെ മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!