ഗോകുലത്തിന് വീണ്ടും തോൽവി

ഹീറോ ഐ ലീഗിലെ കേരളാ സാന്നിദ്ധ്യമായ ഗോകുലം എഫ്‌സിക്ക് വീണ്ടും പരാജയം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ടീം ഇത്തവണ ചെന്നൈ സിറ്റിക്ക് മുന്നിലാണ് അടിയറവ് പറഞ്ഞത്. ലീഗിലെ ഒന്നാംസ്ഥാനക്കാരെ അവരുടെ മൈതാനത്ത് വിറപ്പിച്ച ഗോകുലം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കീഴടങ്ങിയത്.

നായകൻ പെഡ്രോ മാൻസിയുടെ ഹാട്രിക്കാണ് ചെന്നൈക്ക് വിജയമേകിയത്. 8, 60, 81 മിനിറ്റുകളിലാണ് താരം ലക്ഷ്യംകണ്ടത്. ഗോകുലത്തിനായി സൺഡേയും നായകൻ മൂസയും ഗോളുകൾ നേടി. 11 മത്സരങ്ങളിൽ നിന്നും കേവലം 10 പോയിന്റുകൾ മാത്രം സ്വന്തമായുള്ള ഗോകുലം നിലവിൽ എട്ടാം സ്ഥാനത്താണ്. ജനുവരി പത്തിന് ചർച്ചിൽ ബ്രദേഴ്സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!