ബർട്ടനെ ഗോൾമഴയിൽ മുക്കി സിറ്റി

ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. കുഞ്ഞന്മാരായ ബർട്ടൻ ആൽബിയോണിനെ എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് സിറ്റി നിലംപരിശാക്കിയത്. പരിശീലകൻ ഗാർഡിയോളയുടെ കരിയറിലെ ഏറ്റവും തിളക്കമേറിയ വിജയം സ്വന്തമാക്കിയ ടീം ഇതോടെ ബർട്ടന്റെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാംപാദമത്സരം അപ്രസക്തമാക്കി.

മത്സരത്തിന്റെ അഞ്ചാംമിനിറ്റിൽ തുടങ്ങിയ ഗോളടി 83ആം മിനിറ്റിലാണ് സിറ്റിയവസാനിപ്പിച്ചത്. ബ്രസീൽ താരം ഗബ്രിയേൽ ജീസസ് നാല് ഗോളുകളുമായി കളംവാണപ്പോൾ ഡിബ്രൂയിൻ, സിൻചെങ്കോ, ഫോഡൻ, വാൾക്കർ, മഹ്റസ് എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾക്ക് മുന്നിലെത്തിയ സിറ്റി രണ്ടാംപകുതിയിലും ഗോളടിച്ചുകൂട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!