കാലിക്കറ്റിന്‌ വിജയത്തുടക്കം

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നടന്ന് കൊണ്ടിരിക്കുന്ന ദക്ഷിണമേഖലാ അന്തർ സർവ്വകലാശാലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ വിജയത്തുടക്കം. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയെ ആണ്‌ ആദ്യ മൽസരത്തിനിറങ്ങിയ കാലിക്കറ്റ്‌ പരാജയപ്പെടുത്തിയത്‌. ടൈബ്രേക്കറിലായിരുന്നു വിജയം.

നിശ്ചിത സമയത്ത്‌ 1-1 എന്നതായിരുന്നു സ്കോർ നില. ടൈബ്രേക്കറിൽ 8-7 എന്ന സ്കോറിന്‌ വിജയം കാലിക്കറ്റിനൊപ്പം നിന്നു. ഈ വിജയത്തോടെ അഖിലേന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിന്‌ കാലിക്കറ്റ്‌ യോഗ്യത നേടി. നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്മാരാണ്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!