ജപ്പാനെ തകർത്ത്‌ ചിലി തുടങ്ങി

കോപ്പ അമേരിക്കയിൽ ചിലിക്ക്‌ വിജയത്തുടക്കം. ഗ്രൂപ്പ്‌ സിയിൽ ആദ്യ മൽസരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാർ എതിരില്ലാത്ത നാല്‌ ഗോളുകൾക്ക്‌ ജപ്പാനെ തകർത്തു. എഡ്വാർഡോ വർഗാസ്‌ ഇരട്ട ഗോളുകൾ നേടി.

41ആം മിനുട്ടിൽ പുൾഗാറാണ്‌ ആദ്യ ഗോൾ നേടിയത്‌. രണ്ടാം പകുതിയിൽ നിറഞ്ഞ്‌ കളിച്ച ചിലി 54ആം മിനുട്ടിൽ വർഗാസിലൂടെ ലീഡുയർത്തി. 82ആം മിനുട്ടിൽ അലക്‌സിസ്‌ സാഞ്ചസ്‌ മൂന്നാം ഗോൾ നേടിയപ്പോൾ തൊട്ട്‌ പിന്നാലെ വർഗാസ്‌ തന്റെ രണ്ടാം ഗോളും നേടി ചിലിക്കായി വൻ ജയം ഉറപ്പിച്ചു. യുവനിരയുമായെത്തിയ ജപ്പാന്‌ ഫിനിഷിംഗിലെ പോരായ്‌മകളാണ്‌ വിനയായത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!