ബാഴ്‌സലോണയ്ക്ക് തോൽവി

സ്പാനിഷ് കോപ്പ ഡെൽ റേ ക്വാർട്ടർഫൈനലിന്റെ ആദ്യപാദത്തിൽ ശക്തരായ ബാഴ്‌സലോണയ്ക്ക് തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ലെവാന്റെയാണ് ബാഴ്‌സയെ അട്ടിമറിച്ചത്. തോറ്റെങ്കിലും സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാംപാദമത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ബാഴ്‌സയ്ക്ക് സെമിയിലേക്ക് മുന്നേറാനാവും.

ഗെറ്റാഫെക്കെതിരെ ലീഗിൽ വിജയം നേടിയ ടീമിൽ ഒൻപത് മാറ്റങ്ങളുമായാണ് ബാഴ്സ ഇറങ്ങിയത്. മെസ്സി, സുവാറസ് തുടങ്ങിയ പ്രധാനതാരങ്ങൾക്കൊക്കെയും വിശ്രമം അനുവദിച്ചിറങ്ങിയ ടീമിനെ കബാക്കോ, മയോറാൾ എന്നിവരിൽ ഗോളുകളിലൂടെയാണ് ലെവാന്റെ മറികടന്നത്. പെനാൽറ്റിയിലൂടെ ഫിലിപ്പ് കുട്ടീഞ്ഞോയാണ് ആശ്വാസഗോൾ കണ്ടെത്തിയത്. ജനുവരി 18നാണ് രണ്ടാംപാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!