നിങ്ങൾക്കുമാകാം ക്രിക്കറ്റ് താരം , കുട്ടികളുടെ അവധിക്കാല സൗജന്യ ക്രിക്കറ്റ് പരിശീലനക്യാമ്പ്

ഈ അവധി കാലത്ത് മലാപ്പറമ്പ് ലെജന്ഡ്സ് സ്പോർട്സ് അക്കാദമിയും ഡോക്ടർ കഫെയും സംയുക്തമായി കുട്ടികൾക്കായി സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായാണ് ക്യാമ്പ്.
ബിസിസിഐ ലെവൽ ബി പരിശീലക അനു അശോക് അടക്കം ദേശീയ നിലവാരമുള്ള പരിശീലകർ കുട്ടികൾക്കായി ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പകർന്നു കൊടുക്കും. പരിശീലന ക്യാമ്പ് ഏപ്രിൽ 18 മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9895732062 , 9037093456 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!