കൂളെസ് ഓഫ് കേരളയുടെ ആദ്യ മീറ്റ് കൊച്ചിയിൽ

പ്രശസ്ത ഫുട്ബോൾ ക്ലബ് ആയ എഫ്. സി ബാഴ്‌സലോണയുടെ കേരളത്തിലെ ആരാധക വൃന്ദമായ കൂളെസ് ഓഫ് കേരളയുടെ ആദ്യത്തെ ഫാൻ മീറ്റ് “എൽ ഫിയസ്റ്റ ഡി കുളെസ് ഓഫ് കേരള ” യ്ക്ക് കൊച്ചി വേദിയാകുന്നു. അഞ്ച് വർഷത്തിലധികമായി കേരളത്തിൽ ബാഴ്‌സലോണ ക്ലബിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ‘കൂളെസ് ഓഫ് കേരള’, കേരളത്തിലെ അറിയപ്പെടുന്ന ഫാന്‍ ഗ്രൂപ്പുകളില്‍ മുൻപന്തിയിൽ നില്‍കുന്ന ഒന്നാണ്.

ഫേസ്ബുക്ക് പേജിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും പരസ്പരം ചർച്ച നടത്തുകയും പരിചയപ്പെടുകയും ചെയ്യുന്ന തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന്റെ ആരാധകര്‍ക്ക് കൂടുതല്‍ അടുത്തറിയുവാനും സൗഹൃദം പങ്കുവെക്കാനും ആണ് ഇത്തരം ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ വ്യക്തമാക്കി. ജൂലൈ പതിമൂന്നാം തിയ്യതി കൊച്ചി വളഞ്ഞമ്പലം ഓക് ഫീൽഡ് ഇന്നിൽ നടക്കുന്ന പരിപാടിയിൽ ഫുട്ബോളുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
https://www.culesofkerala.com/match-screening/ എന്ന ലിങ്കിലാണ്‌ രജിസ്‌ട്രേഷൻ നടത്തേണ്ടത്‌. രജിസ്‌ട്രേഷനുമായും മറ്റും ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി 9747204558, 8089853857, 9995589599 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!