ദീപക്‌ മെമ്മോറിയൽ ക്രിക്കറ്റ്‌; ലെജന്റ്‌സിന്‌ കിരീടം

ദീപക്‌ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റിൽ ലെജന്റ്‌സിന്‌ വിജയം. ഫൈനലിൽ ആഷസ് ഡോക്ടർ കഫെയെ മൂന്ന് വിക്കറ്റിനാണ്‌ ലെജന്റ്‌സ്‌ പരാജയപ്പെടുത്തിയത്‌. ആഷസ്‌ ഉയർത്തിയ 98 റൺസ്‌ എന്ന ലക്ഷ്യം 29 പന്ത്‌ ബാക്കി നിൽക്കെ ലെജന്റ്‌സ്‌ മറികടക്കുകയായിരുന്നു. ദീപക്കിന്റെ സഹോദരനായ ദിലീപ്, ആസിഫ് എന്നിവർ ചേർന്നാണ് ടൂർണമെന്റിന്റെ ഉദ്ഘാടനചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി രജീഷ് ആഷസ് (ഡോക്ടർ കഫെ) തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതേ ടീമിലെ അൻഷാദാണ് മികച്ച ബൗളറെന്ന നേട്ടം സ്വന്തമാക്കിയത്. ലെജന്റ്സ് താരം റസാഖാണ് പരമ്പരയിലെ താരം.

ആദ്യം ബാറ്റ്‌ ചെയ്ത ആഷസിന്‌ വേണ്ടി പ്രണവും സയാനും 17 വീതം റൺസെടുത്തു. 12 റൺസെടുത്ത അനിൽ, 10 റൺസെടുത്ത അജുൽ എന്നിവരാണ്‌ രണ്ടക്കം കണ്ട മറ്റുള്ളവർ. 4 ഓവറിൽ 17 റൺസ്‌ മാത്രം നൽകി നാല്‌ വിക്കറ്റ്‌ നേടിയ അഖിലിന്റെ ബൗളിംഗാണ്‌ ആഷസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്‌. സർഫു, ജിതിൻ എന്നിവർ രണ്ട്‌ വിക്കറ്റ്‌ വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലെജന്റ്‌സ്‌ 15.1 ഓവറിൽ വിജയറൺ കുറിച്ചു. 27 റൺസ്‌ നേടിയ ഷഹൽ, 17 റൺസ്‌ വീതം നേടിയ ഇഷാം, റസാഖ്‌, ഷർഫു എന്നിവരുടെ ബാറ്റിംഗാണ്‌ ലെജന്റ്‌സിന്‌ തുണയായത്‌. ആഷസിന്‌ വേണ്ടി അൻഷാദ്‌ നാല്‌ വിക്കറ്റ്‌ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!