മാത്യാസ്‌ ഡിലൈറ്റ്‌ ഇനി യുവന്റസിന്‌ സ്വന്തം

മാത്യാസ്‌ ഡിലൈറ്റ്‌ ഇനി യുവന്റസിന്‌ സ്വന്തം. നെതർലന്റ്‌ ഡിഫൻഡറെ സ്വന്തമാക്കിയതായി യുവന്റസ്‌ പ്രഖ്യാപിച്ചു. യൂറോപ്പിലെ മറ്റു പ്രമുഖ ക്ലബുകളെ പിന്തള്ളിയാണ്‌ യുവന്റസ്‌ പത്തൊമ്പതുകാരനുമായി കരാറിലെത്തിയത്‌. 75 മില്യൺ യൂറോക്കാണ്‌ അയാക്‌സ്‌ താരത്തെ വിട്ട്‌ നൽകിയത്‌. ഇതോടെ ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള പ്രതിരോധ താരമായി ഡിലൈറ്റ്‌ മാറി.

അഞ്ച്‌ വർഷത്തെ കരാറാണ്‌ ഡിലൈറ്റ്‌ യുവന്റസുമായി ഒപ്പു വെച്ചത്‌. 2024 ജൂൺ 30 വരെയാണ്‌ കരാർ. കഴിഞ്ഞ സീസണിൽ അയാക്‌സിനായി കാഴ്ച വെച്ച മിന്നുന്ന പ്രകടനമണ്‌ ഡിലൈറ്റിനെ ട്രാന്‌സ്‌ഫർ വിപണിയിൽ വില പിടിപ്പുള്ള താരമാക്കിയത്‌. യൂറോപ്പിൽ സ്വപ്‌ന സമാനമായ കുതിപ്പ്‌ നടത്തിയ അയാക്‌സിനെ നയിച്ചത്‌ പത്തൊമ്പത്‌കാരനായ ഡിലൈറ്റായിരുന്നു. യുവന്റസ്‌ ജഴ്‌സിയിൽ താരം അരങ്ങേറുന്നത്‌ കാണാൻ കാത്തിരിക്കുകയാണ്‌ ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!