ലോകകപ്പ് : ധവാൻ പുറത്ത്

കൈവിരലിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്‌. ഓസ്‌ട്രേലിയക്കെതിരെയുള്ള മൽസരത്തിലാണ്‌ താരത്തിന്‌ പരിക്കേറ്റത്‌. മൂന്നാഴ്ച വിശ്രമം താരത്തിന്‌ വേണ്ടി വരും.

ഓസീസിനെതിരെയുള്ള മൽസരത്തിൽ നഥാൻ കോൾട്ടർ നീലിന്റെ പന്ത്‌ കൊണ്ടാണ്‌ ധവാന്റെ ഇടത്‌ തള്ളവിരലിൽ പരിക്കേറ്റത്‌. പരിക്കേറ്റിട്ടും ബാറ്റ്‌ ചെയ്ത്‌ സെഞ്ച്വറി പൂർത്തിയാക്കിയ താരം പിന്നീട്‌ ഫീൽഡിംഗിനെത്തിയിരുന്നില്ല. പരിക്കേറ്റതോടെ ന്യൂസിലന്റ്‌, പാകിസ്താൻ, അഫ്‌ഗാനിസ്താൻ, വെസ്റ്റ്‌ ഇൻഡീസ്‌, ഇംഗ്ലണ്ട്‌ മൽസരങ്ങൾ താരത്തിന്‌ നഷ്ടമാകും.
ഇതോടെ ഓപ്പണിംഗ്‌ റോളിൽ രോഹിത്‌ ശർമക്കൊപ്പം കെ.എൽ. രാഹുലെത്തും. ദിനേഷ്‌ കാർത്തിക്‌, വിജയ്‌ ശങ്കർ എന്നിവയിൽ ഒരാൾക്ക്‌ മധ്യനിരയിൽ അവസരം ലഭിച്ചേക്കും. ധവാന്‌ പകരക്കാരനായി ഋഷഭ്‌ പന്ത്‌, ശ്രേയസ്‌ അയ്യർ എന്നിവരിൽ ഒരാളെ ടീമിലെടുക്കാനും സാധ്യതയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!