കോസ്റ്റയ്ക്ക് എട്ടുകളികളിൽ വിലക്ക്

ബാഴ്സലോണയ്‌ക്കെതിരായ ലീഗ് മത്സരത്തിനിടെ ചുവപ്പുകാർഡ് കണ്ട ഡിയഗോ കോസ്‌റ്റയ്‌ക്കെതിരെ കൂടുതൽ നടപടി. മത്സരത്തിനിടെ റഫറിയുമായി കൊമ്പുകോർത്ത താരം തീർത്തും അപക്വമായ ഭാഷ പ്രയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സ്പാനിഷ് ഫുട്‍ബോൾ ഫെഡറേഷൻ എട്ടുകളികളിൽ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.

റഫറിക്കെതിരെ അസഭ്യവർഷം നടത്തിയതിന് നാല് മത്സരങ്ങളിലും സഹതാരങ്ങൾക്ക് കാർഡ് നൽകാനുള്ള റഫറിയുടെ ശ്രമത്തെ കൈ പിടിച്ചുവെച്ച് തടയാൻ ശ്രമിച്ചതിന് അത്ര തന്നെ മത്സരങ്ങളിലും വിലക്കാൻ ഫെഡറേഷൻ തീരുമാനമെടുക്കുകയായിരുന്നു. ഇതിനൊപ്പം 5200 പൗണ്ട് താരം പിഴയൊടുക്കുകയും വേണം. വിരലിലെണ്ണാവുന്നത്ര മത്സരങ്ങൾ മാത്രം ലീഗിലവശേഷിക്കുന്നതിനാൽ കോസ്റ്റയ്ക്കിനി ഈ സീസണിൽ പന്തുതട്ടാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!