നാറ്റ് വെസ്റ്റ് വിജയഗാഥയുമായി ‘ദൂസ്‌ര’യെത്തുന്നു

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാറാടിച്ച 2002 നാറ്റ് വെസ്റ്റ് ട്രോഫി വിജയത്തിലധിഷ്ഠിതമായി ചിത്രമൊരുങ്ങുന്നു. ലോർഡ്‌സ് ബാൽക്കണിയിൽ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി നടത്തിയ വേറിട്ട വിജയാഘോഷത്തിലൂന്നിയാണ് ചിത്രം കഥ പറയുന്നത്.

പൂർണ്ണമായും ക്രിക്കറ്റിനെ കുറിച്ചല്ലെങ്കിലും ഇംഗ്ലണ്ടിന്റെ അഹന്തയ്ക്ക് മേൽ നേടിയ വിജയത്തിന് ചിത്രത്തിൽ ചെറുതല്ലാത്ത പങ്കുണ്ട്. വിജയത്തിൽ നിന്നും ഊർജ്ജമുൾക്കൊള്ളുന്ന പെൺകുട്ടിയാണ് കഥയിലെ കേന്ദ്രകഥാപാത്രം. ഫൈനൽ വിജയത്തിന്റെ രംഗങ്ങളോടെ തുടങ്ങുന്ന ട്രെയിലറിൽ സൗരവ് ഗാംഗുലിയെ കൂടാതെ വിരാട് കോഹ്‌ലി, ഹർഷ ബോഗ്ലെ, നാസർ ഹുസൈൻ തുടങ്ങിയർ ലോർഡ്‌സ് ഓർമ്മകൾ പങ്കുവെക്കുന്നതും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ഒരുക്കുന്നത് അഭിനയ് ഡിയോ ആണ്.

ട്രെയ്‌ലർ കാണാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!