രാഹുൽ ദ്രാവിഡ്‌ ഇനി പുതിയ റോളിൽ

ഇന്ത്യൻ അണ്ടർ-19 ടീമിന്റേയും ഇന്ത്യ -എ ടീമിന്റേയും പരിശീലകനായി ഇനി ദ്രാവിഡ്‌ ഉണ്ടാവില്ല. ദേശീയ ക്രിക്കറ്റ്‌ അക്കാദമിയുടെ ഡയറക്‌ടറാകുന്നതോടെയാണ്‌ ദ്രാവിഡ്‌ ടീമുകളുടെ പരിശീലക സ്ഥാനത്ത്‌ നിന്ന് ഒഴിയുന്നത്‌. സ്ഥാനമൊഴിയുന്ന ദ്രാവിഡിന്‌ പകരക്കാരേയും ബി.സി.സി.ഐ കണ്ടെത്തിക്കഴിഞ്ഞു.
ഇന്ത്യ എ ടീമിന്റെ ബാറ്റിംഗ്‌ പരിശീലകനായി സിതാൻഷു കൊടക്‌ സ്ഥാനമേൽക്കും. ബൗളിംഗ്‌ പരിശീലകനായി രമേശ്‌ പവാറിനേയും നിയമിച്ചിട്ടുണ്ട്‌. അണ്ടർ -19 ടീമിന്റെ ചുമതല മുൻ ഇന്ത്യൻ ഫാസ്റ്റ്‌ ബൗളർ പരസ്‌ മഹാംബ്രെ ഏറ്റെടുക്കും. ദ്രാവിഡിന്റെ കൂടെ ഇന്ത്യ-എ ടീമിന്റെ പരിശീലകനായിരുന്ന പരസിനെ ഏതാനും മാസത്തേക്കായിരിക്കും പുതിയ റോളിൽ നിയമിക്കുന്നത്‌.
യുവ താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ കാണിക്കുന്ന ദ്രാവിഡിന്റെ കീഴിൽ ഇന്ത്യൻ അണ്ടർ 19 ടീം 2018 ലോകകപ്പ്‌ കിരീടം നേടിയിരുന്നു. ഈ മികവ്‌ ക്രിക്കറ്റ്‌ അക്കാദമിയിലും ഉപയോഗപ്പെടുത്തുക എന്നതാണ്‌ ബോർഡിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!