ക്രിക്കറ്റില് മാത്രല്ലെടോ അങ്ങ്‌ ഫുട്ബോളിലും ഉണ്ട്‌ എലീസിന് പിടി…!

സച്ചിൻ. എസ്‌. എൽ

എലീസ്‌ അലക്സാണ്ട്രെ പെറി (Ellyse Alexandra Perry). ഈ പേരിനിന്ന് നിലയ്ക്കാത്ത ആരവങ്ങളാണ് ലോകമെങ്ങും. ഈയിടെയായി ക്രിക്കറ്റ്‌ കോളങ്ങളിൽ എപ്പോഴും ഇടം പിടിക്കുന്ന മുഖം. എലീസ്‌ പെറിയെന്ന ഇരുപത്തെട്ടുകാരി ഓസ്ട്രേലിയൻ ക്രിക്കറ്റർക്ക്‌ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമേ പറയാനുള്ളൂ…!

തന്റെ രാജ്യത്തിനെ ക്രിക്കറ്റിലും ഫുട്ബോളിലും വേൾഡ്‌ കപ്പിൽ പ്രതിനിധീകരിക്കാൻ കഴിയുക എന്ന അപൂർവ്വ ഭാഗ്യം കൈമുതലായുണ്ട്‌ എലീസിന്. അധികമാർക്കും അറിയാത്ത പരസ്യമായൊരു രഹസ്യം.

2007 മുതൽ ഓസ്ട്രേലിയൻ നാഷണൽ
അണ്ടർ – ട്വെന്റി ഫുട്ബോൾ ടീമിൽ കളിച്ച്‌ തുടങ്ങിയ എലീസ്‌ തുടർന്ന് 2011 ൽ ഫിഫ വുമൺസ്‌ ഫുട്ബോൾ ലോകകപ്പിലും രാജ്യത്തിന് വേണ്ടി ബൂട്ടണിഞ്ഞു.

മാത്രമല്ല, രാജ്യാന്തര ക്ലബുകളായ, സെൻട്രൽ കോസ്റ്റ്‌ മറൈനേഴ്സ്‌, കാൻബെറ യുണൈറ്റഡ്‌, സിഡ്നി ഫുട്ബോൾ ക്ലബ്‌ എന്നീ ടീമുകളെയും എലീസ്‌ പ്രതിനിധീകരിച്ചിട്ടുണ്ട്‌. ഡിഫൻഡിംഗ്‌ പൊസിഷനിൽ ഓസ്ട്രേലിയൻ ടീമിന്റെ മിന്നും താരമായിരുന്നു പെറി.

2007- 08 കാലഘട്ടത്തിൽ തന്നെയാണ് പെറി തന്റെ ക്രിക്കറ്റ്‌ ജീവിതവും ആരംഭിക്കുന്നത്‌. ന്യൂ സൗത്ത്‌ വേൽസ്‌ ക്ലബിന് വേണ്ടിയാണ് ആദ്യമായി അവർ ക്രിക്കറ്റ്‌ ജഴ്സിയണിഞ്ഞത്‌. അതും തന്റെ പതിനാറാമത്തെ വയസ്സിൽ.

റൈറ്റ്‌ ഹാൻഡഡ്‌ ബാറ്റിംഗിലും, റൈറ്റ്‌ ഹാൻഡഡ്‌ മീഡിയം ഫാസ്റ്റ്‌ ബൗളിംഗിലും പിന്നീട്‌ ഓസ്ട്രേലിയൻ നാഷണൽ ടീമിന്റെ കരുത്തായി ഈ ഓൾറൗണ്ടർ വൈകാതെ
തന്നെ മാറി. 2008 ൽ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു.

ഒരേ കാലഘട്ടത്തിലായിരുന്നു തന്റെ രാജ്യത്തിന്റെ രണ്ട്‌ പ്രധാന ഗെയിംസ്‌ ഇനങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത സുപ്രധാന താരമായി പെറി വളർന്നു വന്നത്‌. എന്നാൽ പലപ്പോഴും മൽസരങ്ങളുടെ ഷെഡ്യൂളുകൾ ഓവർലാപ്പായി മാറുന്നത്‌ പെറിയുടെ ഇരു കരിയറുകളുടെയും ഒന്നിച്ച്‌ കൊണ്ടുപോക്കിനെ ബാധിച്ചു.
അതോടെ 2013 ജനുവരിയിൽ തന്റെ
പൂർണ ശ്രദ്ധ ക്രിക്കറ്റിലേക്ക്‌ മാത്രമായി
ഒതുക്കാൻ അവർ തീരുമാനിച്ചു.

ഈയടുത്ത്‌ അപൂർവ്വങ്ങളായ രണ്ട്‌ റെക്കോർഡുകൾ എലീസ്‌ ക്രിക്കറ്റിൽ സ്വന്തമാക്കി. തുടർച്ചയായ 1436 ദിനങ്ങൾ ടെസ്റ്റ്‌ ക്രിക്കറ്റിൽ പുറത്താകാതെ നിൽക്കുക എന്ന റെക്കോർഡും. ഇന്റർ നാഷണൽ ട്വെന്റി – 20 യിൽ 1000 റൺസും 100 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ പ്ലെയർ എന്ന റെക്കോർഡും.

ക്രിക്കറ്റ്‌ ലോകത്തിലെ മാത്രമല്ല ഓസ്ട്രേലിയൻ സ്പോർട്സ്‌ ചരിത്രത്തിലെ തന്നെ ഓൾ റൗണ്ടറായ എലീസ്‌ ജീവിതത്തിലും ആ ശീലം കൈവിട്ടില്ല. 2016 ൽ സുഹൃത്ത്‌ ഷെറിൽ ക്ലാർക്കുമായി ചേർന്ന് ഒരു ചിൽഡ്രൻ ബുക്ക്‌ സീരീസും അവർ പുറത്തിറക്കാൻ തുടങ്ങി. മാത്രമല്ല മോഡലിംഗിലും എല്ലാ അടവുകളും പയറ്റിത്തെളിയാളാണ് എലീസ്‌.

ഓസ്ട്രേലിയൻ റഗ്ബി പ്ലെയറായ മാറ്റ്‌ ടൂമുവ (Matt To’omua) ആണ് എലീസിന്റെ ജീവിതപങ്കാളി. 2015 ലാണ് ഇവർ വിവാഹിതരായത്‌.

രക്തത്തിൽ ഫുട്ബോളും ക്രിക്കറ്റും ഒരേയളവിൽ അലിഞ്ഞ്‌ ചേർന്ന എലീസ്‌ പക്ഷേ തന്റെ കൂടുതലുള്ള ഇഷ്ടത്തിനൊപ്പം പങ്കു ചേരാൻ തീരുമാനിക്കുകയായിരുന്നു.

അതിന്റെ തെളിവെന്നോണം 2016 ലും 2018 ലും ഓസ്ട്രേലിയയുടെ ഉന്നത വുമൺ ക്രിക്കറ്റർ പുരസ്കാരമായ ബെലിൻഡ ക്ലാർക്ക്‌ അവാർഡിന് അർഹയായത്‌ എലീസ്‌ ആയിരുന്നു. മാത്രമല്ല 2017 ൽ എലീസ്‌ തന്നെയായിരുന്നു ഐ. സി. സി യുടെ വുമൺ ക്രിക്കറ്റർ അവാർഡിന്റെ താരത്തിളക്കമണിഞ്ഞത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!