ഹസാർഡ്‌ മിന്നി, ചെൽസിക്ക്‌ ജയം

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ വെസ്റ്റ്‌ ഹാമിനെതിരെ ചെൽസിക്ക്‌ ജയം. ഏകപക്ഷീയമായ രണ്ട്‌ ഗോളുകൾക്കാണ്‌ ചെൽസി സന്ദർശകരെ കീഴടക്കിയത്‌. ഹസാർഡിന്റെ ഇരട്ടഗോളുകളാണ്‌ ചെൽസിക്ക്‌ തുണയായത്‌.
24ആം മിനുട്ടിൽ ഹസാർഡിന്റെ മികവ്‌ പ്രകടിപ്പിച്ച മനോഹരമായൊരു വ്യക്തിഗത ഗോളോടെയാണ്‌ ചെൽസി തുടക്കമിട്ടത്‌. ബോക്‌സിന്‌ 30 വാര അകലെ നിന്ന് ലോഫ്റ്റസ്‌ ചീക്കിൽ നിന്ന് പന്ത്‌ സ്വീകരിച്ച ഹസാർഡ്‌ മൂന്ന് ഡിഫൻഡർമാരുടെ ഇടയിലൂടെ മുന്നേറി പന്ത്‌ വലയിലെത്തിച്ചു.

90ആം മിനുട്ടിൽ വീണ്ടുമൊരു ഗോൾ നേടി ഹസാർഡ്‌ ആതിഥേയരുടെ ജയം ഉറപ്പാക്കി.
ചാമ്പ്യൻസ്‌ ലീഗ്‌ ബർത്ത്‌ ഉറപ്പാക്കാൻ പോരാടുന്ന ചെൽസി വിജയത്തോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക്‌ കയറി. നിലവിൽ 66 പോയിന്റുള്ള ചെൽസിക്ക്‌ പിന്നിലായി 64 പോയിന്റുമായി ടോട്ടനവും 63 പോയിന്റുമായി ആഴ്‌സനലുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!