കിരീടം നിലനിർത്തി സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം വീണ്ടും ഇത്തിഹാദിലേക്ക്. അവസാനറൗണ്ട് മത്സരത്തിൽ ബ്രൈറ്റനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടം കയ്യെത്തിപിടിച്ചത്. സെർജിയോ അഗ്യൂറോ, മഹ്റസ്, ലപോർട്ടെ, ഗുണ്ടോഗൻ എന്നിവരാണ് ജേതാക്കൾക്കായി വലകുലുക്കിയത്. അവസാനഘട്ടം വരെ സിറ്റിക്ക് കനത്ത വെല്ലുവിളിയുയർത്തിയ ലിവർപൂൾ മാനേയുടെ ഇരട്ടഗോളുകൾക്ക് വോൾവ്‌സിനെ തോൽപിച്ചെങ്കിലും 98 പോയിന്റ് നേടിയ സിറ്റി ഒരു പോയിന്റിന്റെ നേരിയ ലീഡിന് കിരീടം സ്വന്തമാക്കുകയായിരുന്നു.

മറ്റ് പ്രധാനമത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം മൈതാനത്ത് കാർഡിഫിനോട്‌ രണ്ടുഗോളുകൾക്ക് തോറ്റപ്പോൾ ആഴ്‌സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബേൺലിയെ തകർത്തു. ചെൽസി ലെസ്റ്റർ സിറ്റിയുമായി ഗോൾരഹിത സമനില പാലിച്ചപ്പോൾ ടോട്ടൻഹാമും എവർട്ടനും രണ്ടുവീതം ഗോളടിച്ച് പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!