വിജയിച്ച് ചെൽസി, ആഴ്സണലിനും യുണൈറ്റഡിനും സമനിലക്കുരുക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 37ആം റൗണ്ട് മത്സരങ്ങളിൽ ചെൽസിക്ക് നിർണ്ണായകവിജയം. വാറ്റ്ഫോഡിനെ മറികടന്ന ടീം ആദ്യനാലിൽ ഇടമേതാണ്ട് ഉറപ്പിച്ചപ്പോൾ ദുർബലരായ ഹഡിൽസ്ഫീൽഡിനോട് സമനില വഴങ്ങിയ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾ അവസാനിച്ചു. ബ്രൈറ്റനോട് സമനില വഴങ്ങിയ ആഴ്സണലിനും ഇനി കാര്യങ്ങൾ എളുപ്പമല്ല.

ഒബമയാങ്ങിന്റെ പെനാൽറ്റി ഗോളിലൂടെ ലീഡെടുത്ത പീരങ്കിപ്പടയ്ക്ക് മറേയുടെ പെനാൽറ്റിയിലൂടെയാണ് ബ്രൈറ്റൻ മറുപടി നൽകിയത്. ഇരുപകുതികളിലുമായാണ് ഗോളുകൾ പിറന്നത്. വാറ്റ്ഫോഡിനെതിരെ ആധികാരിക വിജയമാണ് ചെൽസി സ്വന്തമാക്കിയത്. രണ്ടാംപകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ലോഫ്റ്റസ്ചീക്കും ഡേവിഡ് ലൂയിസും ലക്ഷ്യംകണ്ടപ്പോൾ ഇരുഗോളുകൾക്കും വഴിയൊരുക്കിയത് ഹസാർഡായിരുന്നു. പിന്നീട് പെഡ്രോയുടെ പാസിൽ നിന്നും ഹിഗ്വയ്ൻ ഗോൾപട്ടിക പൂർത്തിയാക്കി. യുവതാരം മക്ടൊമിനായി നേടിയ ഗോളിലൂടെ ലീഡെടുത്ത ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഗോൾകീപ്പറുടെ ലോങ്ങ്‌ ബോൾ സ്വീകരിച്ച എംബൻസ ഡിഗയയെ മറികടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!