ഒരു ഗോളിൽ ടോട്ടനത്തെ വീഴ്ത്തി സിറ്റി

ചാമ്പ്യൻസ്‌ ലീഗിൽ തങ്ങളെ കീഴടക്കി സെമി ഫൈനലിൽ കടന്ന ടോട്ടൻഹാമിനെ പ്രീമിയർ ലീഗിൽ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ സിറ്റി ടോട്ടൻഹാമിനെ മറികടന്നത്‌.
ചാമ്പ്യൻസ്‌ ലീഗിൽ ഇരുടീമുകളും ഗോളടിച്ച്‌ കൂട്ടിയ മൽസരത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ഇന്നത്തെ ഏറ്റുമുട്ടൽ.

മൽസരത്തിന്റെ അഞ്ചാം മിനുട്ടിൽ യുവ താരം ഫിൽ ഫോഡനാണ്‌ സിറ്റിയുടെ വിജയ ഗോൾ നേടിയത്‌. അഗ്യൂറോ നീട്ടിയ പന്ത്‌ താരം വലയിലെത്തിക്കുകയായിരുന്നു. ഫോഡന്റെ ആദ്യ പ്രീമിയർ ലീഗ്‌ ഗോളാണിത്‌. ഇരുടീമുകൾക്കും പിന്നീട്‌ ലഭിച്ച അവസരങ്ങൾ മുതലാക്കാനായില്ല. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി വീണ്ടും പോയിന്റ്‌ പട്ടികയുടെ തലപ്പത്തേക്ക്‌ തിരിച്ചെത്തി. മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ്‌ സിറ്റിയുടെ അടുത്ത മൽസരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!