എഫ്എ കപ്പ് : നാലാംറൗണ്ടിൽ കരുത്തരുടെ പോരാട്ടം

ഇംഗ്ലണ്ടിലെ പ്രാദേശിക ടൂർണമെന്റായ എഫ്എ കപ്പിന്റെ നാലാം റൗണ്ടിലെ ഗ്ലാമർ പോരാട്ടത്തിൽ കരുത്തർ തമ്മിലേറ്റുമുട്ടും. 13 തവണ കിരീടമുയർത്തിയ ആഴ്സണലും 12 തവണ ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് നേർക്കുനേർ വരുന്നത്. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സിലാണ് മത്സരം അരങ്ങേറുക. ജനുവരി 25 മുതൽ 28 വരെയാണ് നാലാംറൗണ്ട് മത്സരങ്ങൾക്ക് പന്തുരുളുക.

നിലവിലെ ജേതാക്കളായ ചെൽസിക്ക് ഷെഫീൽഡ്/ലൂട്ടൺ എന്നിവരിലൊരാളാകും എതിരാളികൾ. മാഞ്ചസ്റ്റർ സിറ്റി, പ്രീമിയർ ലീഗ് ടീമായ ബേൺലിയുമായി കൊമ്പുകോർക്കുമ്പോൾ ടോട്ടൻഹാം ഹോട്സ്പറിന് ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. ടൂർണമെന്റിലെ ഏക നോൺ ലീഗ് ക്ലബ്ബായ ബാർണറ്റിന് ബ്രെന്റ്ഫോർഡിനെയാണ് നേരിടേണ്ടത്.

മത്സരക്രമം

Swansea v Gillingham

Wimbledon v West Ham

Shrewsbury or Stoke v Wolves

Millwall v Everton

Brighton v West Brom

Bristol City v Bolton

Accrington v Derby or Southampton

Doncaster v Oldham

Chelsea v Sheffield Wednesday or Luton

Newcastle or Blackburn v Watford

Middlesbrough v Newport

Manchester City v Burnley

Barnet v Brentford

Portsmouth v QPR

Arsenal v Manchester United

Crystal Palace v Tottenham

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!