എഫ്‌.സി കേരള ഭാവിതാരങ്ങളെ തേടുന്നു

കേരളത്തിലെ പ്രമുഖ ക്ലബുകളിലൊന്നായ എഫ്‌.സി കേരള തങ്ങളുടെ യൂത്ത്‌ ടീമുകളിലേക്ക്‌ പുതിയ താരങ്ങളെ തേടുന്നു. അണ്ടർ-15, അണ്ടർ-13, റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ ടീമുകളിലേക്കാണ്‌ സെലക്ഷൻ നടത്തുക.

മെയ്‌ 18 ശനിയാഴ്ച രാവിലെ ഒമ്പത്‌ മണിക്ക്‌ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ്‌ സെലക്ഷൻ.
2004, 2005, 2006, 2007 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കാണ്‌ പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ജൂനിയർ ഐ ലീഗ്‌, സുബ്രതോ കപ്പ്‌, ഇന്റർ സ്കൂൾ ടൂർണമെന്റുകൾ, കെ.എഫ്‌.എ അക്കാദമി ലീഗ്‌ തുടങ്ങിയ ടൂർണമെന്റുകളിൽ കളിക്കാനുള്ള അവസരം ലഭിക്കും. റസിഡൻഷ്യൽ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ താമസം, ഭക്ഷണം, വിദ്യാഭ്യാസം, പരിശീലനം, കിറ്റ്‌ എന്നിവ സൗജന്യമായി നൽകുന്നതായിരിക്കും.
100 രൂപയാണ്‌ രജിസ്‌ട്രേഷൻ ഫീസ്‌. ട്രയൽസിൽ പങ്കെടുക്കാൻ വരുന്നവർ ജനന സർട്ടിഫിക്കറ്റ്‌, ആധാർ കാർഡ്‌ തുടങ്ങിയവ ഹാജരാക്കേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:

9847 498 249 , 9846 761 271, 9633 300 854

1 thought on “എഫ്‌.സി കേരള ഭാവിതാരങ്ങളെ തേടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!