ഫെക്കിറിനി ബെറ്റിസിൽ

ഫ്രഞ്ച്‌ ക്ലബ്‌ ഒളിമ്പിക്‌ ലിയോണിന്റെ മധ്യ നിര താരം നബിൽ ഫെക്കിർ റയൽ ബെറ്റിസിൽ. 22 മില്യണോളം യൂറോക്കാണ്‌ താരത്തെ സ്പാനിഷ്‌ ക്ലബ്‌ തങ്ങളുടെ പാളയത്തിലെത്തിച്ചത്‌. അഞ്ച്‌ വർഷത്തേക്കായിരിക്കും കരാർ.

ലിയോണിന്റെ യൂത്ത്‌ ടീമിലൂടെ വളർന്ന ഫെക്കിർ ലീഗ്‌ വണ്ണിൽ മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചിരുന്നത്‌. ലിയോണിനായി 193 മൽസരങ്ങളിൽ ബൂട്ട്‌ കെട്ടിയ ഈ അറ്റാക്കിംഗ്‌ മിഡ്ഫീൽഡർ 69 ഗോളുകൾ നേടിയിട്ടുണ്ട്‌ . 2017 മുതൽ ടീം ക്യാപ്റ്റൻ കൂടിയായിരുന്നു. നാപ്പോളി, വലൻസിയ തുടങ്ങിയ ക്ലബുകളുടെ ഓഫറുകൾ നിരസിച്ചാണ്‌ താരം ബെറ്റിസിൽ ചേർന്നത്‌. പലപ്പോഴായി താരത്തെ സ്വന്തമാക്കാൻ ശ്രമിച്ച ലിവർപൂൾ നിരന്തരമുണ്ടാവുന്ന പരിക്കുകൾ കണക്കിലെടുത്ത് പിന്മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!