ആറിലാറാടി അർജന്റീന, സമനില വഴങ്ങി ബ്രസീൽ

ഇക്വഡോറിനെ സൗഹൃദ മൽസരത്തിൽ നേരിട്ട അർജന്റീനക്ക്‌ മികച്ച വിജയം. ഒന്നിനെതിരെ ആറ്‌ ഗോളുകൾക്കാണ്‌ അർജന്റീന ഇക്വഡോറിനെ തകർത്തത്‌. മറ്റൊരു മൽസരത്തിൽ ബ്രസീലിനെ നൈജീരിയ സമനിലയിൽ തളച്ചു.
മൽസരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ അർജന്റീന ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയിരുന്നു. ലൂകാസ്‌ അലാരിയോ ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ ഇക്വഡോർ താരം ഇസ്ക്വെർഡോയുടെ വക സെൽഫ്‌ ഗോളിന്റെ രൂപത്തിലായിരുന്നു. ലൗതാരോ മാർട്ടിനെസിനെ ബോക്‌സിൽ വീഴ്ത്തിയതിന്‌ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച്‌ പരഡെസ്‌ മൂന്നാം ഗോൾ കണ്ടെത്തി.
ഇടവേളക്ക്‌ ശേഷം ഏഞ്ചൽ മെനയിലൂടെ ഇക്വഡോർ ഒന്ന് തിരിച്ചടിച്ചെങ്കിലും അർജന്റീന ഗോളടി തുടർന്നു. പെസെല്ല, ഡൊമിംഗ്വസ്‌, ഒകമ്പോസ്‌ എന്നിവരാണ്‌ 66′ ,82′, 86′ മിനുട്ടുകളിലായി അർജന്റീനയുടെ ഗോൾ പട്ടിക തികച്ചത്‌.
1-1നാണ്‌ നൈജീരിയ ശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ചത്‌. 35ആം മിനുട്ടിൽ അറിബോയിലൂടെ നൈജീരിയയാണ്‌ ആദ്യം മുന്നിലെത്തിയത്‌. എന്നാൽ കസെമിറോയിലൂടെ ബ്രസീൽ സമനില ഗോൾ നേടുകയായിരുന്നു. മൽസരത്തിന്റെ 12ആം മിനുട്ടിൽ സൂപ്പർ താരം നെയ്‌മർ പരിക്കേറ്റ്‌ പുറത്ത്‌ പോയത്‌ ബ്രസീലിന്റെ നീക്കങ്ങളെ ബാധിച്ചു. അവസാനം കളിച്ച നാല്‌ മൽസരങ്ങളിൽ ഒന്ന് പോലും ബ്രസീലിന്‌ വിജയിക്കാനായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!