കളി മതിയാക്കി ഗൗതം ഗംഭീർ

ഇന്ത്യയുടെ രണ്ടാംവിശ്വകിരീടനേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച മുൻ ഓപ്പണർ ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പിന്മാറാനുള്ള തീരുമാനമറിയിച്ചത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ അവസാനമായി താരം പാഡണിയും.

2011 ലോകകപ്പ് ഫൈനലിലെ ടോപ് സ്കോററായ താരം 2007 ലെ ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചിരുന്നു. 2003ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഗംഭീർ 2016ൽ ഇംഗ്ലണ്ടിനെതിരെയാണ്‌ അവസാനമായി ഇന്ത്യൻ ജഴ്‌സിയണിഞ്ഞത്‌. ഒമ്പത്‌ ടെസ്റ്റ്‌ സെഞ്ച്വറികളും 11 ഏകദിന സെഞ്ച്വറികളും നേടിയിട്ടുള്ള ഗംഭീർ ഐ.പി.എല്ലിൽ കൊൽക്കത്തയെ രണ്ട്‌ തവണ കിരീടനേട്ടത്തിലേക്ക്‌ നയിച്ചിട്ടുണ്ട്‌.
രാഷ്ട്രീയത്തിൽ പുതിയ ഇന്നിംഗ്‌സ്‌ തുറക്കാനാണ്‌ ഗംഭീറിന്റെ ശ്രമമെന്ന് അഭ്യൂഹങ്ങളുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!