നാലാം ജയത്തോടെ ഗോകുലം സെമിയിൽ

തുടർച്ചയായ നാലാം ജയത്തോടെ ഗോകുലം കേരള വനിതാ ലീഗ്‌ സെമിയിൽ കടന്നു. പഞ്ചിം ഫുട്ബോളേഴ്‌സിനെ എതിരില്ലാത്ത രണ്ട്‌ ഗോളുകൾക്കാണ്‌ ഗോകുലം കീഴടക്കിയത്‌. ഇതാദ്യമായാണ്‌ ഒരു കേരള ടീം ഇന്ത്യൻ വനിതാ ലീഗിന്റെ സെമിയിൽ എത്തുന്നത്‌.

ക്യാപ്റ്റൻ ദലിമ ചിബ്ബർക്ക്‌ വിശ്രമം അനുവദിച്ചാണ്‌ ഗോകുലം ഇലവൻ ഇറങ്ങിയത്‌. 19ആം മിനുട്ടിൽ സഞ്ജു ആദ്യം വല കുലുക്കിയപ്പോൾ 72ആം മിനുട്ടിൽ അഞ്ജുവിലൂടെയായിരുന്നു ടീമിന്റെ രണ്ടാം ഗോൾ.
നാല്‌ മൽസരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഗോകുലത്തിന്‌ ഗ്രൂപ്പിൽ ഒരു മൽസരം കൂടി ശേഷിക്കുന്നുണ്ട്‌. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായിരുന്ന ഗോകുലം ഇത്തവണ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!