വീണ്ടും ജയം, ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി ഗോകുലം

ഇന്ത്യൻ വനിതാ ലീഗിൽ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മൽസരത്തിലും ഗോകുലം കേരളക്ക്‌ വിജയം. ഹാൻസ്‌ ഫുട്ബോൾ ക്ലബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്‌ ഗോകുലം കീഴടക്കിയത്‌. അഞ്ചിൽ അഞ്ച്‌ മൽസരങ്ങളും വിജയിച്ച ഗോകുലം ഇതോടെ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി.

മൽസരത്തിന്റെ 12ആം മിനുട്ടിൽ അഞ്ജു തമാംഗിലൂടെ ഗോകുലം ആണ്‌ ആദ്യ ഗോൾ നേടിയത്‌. എന്നാൽ 23ആം മിനുട്ടിൽ അനുഷ്ക സാമുവലിന്റെ ഗോളിലൂടെ ഹാൻസ്‌ ക്ലബ്‌ തിരിച്ചടിച്ചു. 35ആം മിനുട്ടിൽ രഞ്ജന ചാനു മനോഹരമായൊരു ഫിനിഷിലൂടെ ഗോകുലത്തിന്‌ ലീഡ്‌ സമ്മാനിച്ചു. രണ്ടാം പകുതിയിലും മികവ്‌ തുടർന്ന ഗോകുലത്തിനായി ക്യാപ്റ്റൻ ദലിമ ചിബ്ബർ കൂടി ഗോൾ നേടിയതോടെ അപരാജിതരായി ഗ്രൂപ്പ്‌ ഘട്ടം കടക്കാൻ ഗോകുലത്തിനായി.
അഞ്ച്‌ മൽസരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഗോകുലം ഗ്രൂപ്പ്‌ ഘട്ടത്തിൽ 16 ഗോളുകളാണ്‌ അടിച്ച്‌ കൂട്ടിയത്‌. ആകെ ഒരു ഗോൾ മാത്രമാണ്‌ ടീം വഴങ്ങിയത്‌. സെമി ഫൈനലിൽ മണിപ്പൂർ പോലീസ്‌ ആകും ഗോകുലത്തിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!