അതിഥികളായി താരങ്ങൾ; ആവേശത്തോടെ ഫുട്ബോൾ പ്രേമികൾ

ഗ്രാമത്തിലെ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ചേന്ദമംഗല്ലൂർ പ്രീമിയർ ലീഗിന്റെ ഉദ്‌ഘാടന ദിവസം അതിഥികളായി ഗോകുലം കേരള താരങ്ങളെത്തിയത്‌ നാട്ടുകാർക്ക്‌ ആവേശമായി. കേരള ഫുട്ബോളിന്റെ പുത്തൻ പ്രതീക്ഷയായ ഗോകുലം കേരളയുടെ താരങ്ങളായ ഗനി അഹമ്മദ്‌, സൽമാൻ, വി.പി.സുഹൈർ, അന്റോണിയോ ജർമൻ എന്നിവരാണ്‌ അതിഥികളായെത്തിയത്‌.

കോരിച്ചൊരിയുന്ന മഴക്കിടയിലും എത്തിയ താരങ്ങൾ നാട്ടുകാരുമായും ആരാധകരുമായും കുറച്ച്‌ നേരം സംവദിച്ചു. പുതിയ ഒരുപറ്റം ആരാധകരെ കൂടി സൃഷ്‌ടിച്ചാണ്‌ താരങ്ങൾ മടങ്ങിയത്‌.

Leave a Reply

Your email address will not be published. Required fields are marked *