ഗോകുലം കേരളക്ക് വീണ്ടും കിരീടം

ബൊഡൗസ കപ്പിൽ ചാമ്പ്യന്മാരായി ഗോകുലം കേരള എഫ്‌.സി. ഫൈനലിൽ മിനർവ പഞ്ചാബിനെയാണ്‌ ഗോകുലം കീഴടക്കിയത്‌. സഡൻഡെത്തിലായിരുന്നു ടീമിന്റെ വിജയം. ഗോകുലത്തിനായി റിസർവ്‌ ടീമായിരുന്നു കളത്തിലിറങ്ങിയത്‌.
ഇരുടീമുകളും നിശ്ചിത സമയത്ത്‌ രണ്ട്‌ വീതം ഗോളുകൾ നേടി തുല്യത പാലിച്ചതോടെ കളി പെനാൽട്ടി ഷൂട്ട്‌ ഔട്ടിലേക്ക്‌ നീളുകയായിരുന്നു. ഗോകുലത്തിനായി സുവാല, ആന്റണി എന്നിവരാണ്‌ ഗോളുകൾ നേടിയത്‌. ഷൂട്ട്‌ ഔട്ടിലും തുല്യത പാലിച്ചതോടെ സഡൻ ഡെത്ത്‌ വിജയികളെ തീരുമാനിച്ചു. 2-1നായിരുന്നു ഗോകുലത്തിന്റെ വിജയം.
നേരത്തെ സെമി ഫൈനലിൽ സഗോൽബന്ദ്‌ യുണൈറ്റഡിനെ കീഴടക്കിയായിരുന്നു ഗോകുലം ഫൈനലിൽ പ്രവേശിച്ചത്‌. ആസാമിൽ വെച്ച് നടന്ന ടൂർണമെന്റിൽ ബംഗ്ലദേശിലെ സൈഫ്‌ സ്പോർട്ടിംഗ്‌ ക്ലബായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!