ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്‌.സി ഫൈനലിൽ. കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയാണ്‌ ഗോകുലം ഫൈനലിൽ പ്രവേശിച്ചത്‌. ഷൂട്ട്‌ ഔട്ടിലായിരുന്നു ഗോകുലത്തിന്റെ വിജയം.

ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ കോഴിക്കോട്‌ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ നിശ്ചിത സമയത്ത്‌ ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുവരും പരാജയപ്പെട്ടതോടെ കളി ഷൂട്ട്‌ ഔട്ടിലേക്ക്‌ നീണ്ടു. പെനാൽട്ടി ഷൂട്ട്‌ ഔട്ടിൽ 5-4 എന്ന സ്കോറിനായിരുന്നു ഗോകുലത്തിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കിക്ക്‌ നഷ്ടപ്പെട്ടതാണ്‌ അവർക്ക്‌ വിനയായത്‌. ഗോകുലത്തിന്റെ മുഴുവൻ കിക്കുകളും വലയിലെത്തിയതോടെ വിജയം നിലവിലെ ചാമ്പ്യന്മാരുടെയൊപ്പം നിന്നു. ഫൈനലിൽ ഇന്ത്യൻ നേവി ആണ്‌ ഗോകുലത്തിന്റെ എതിരാളികൾ. തുടർച്ചയായ രണ്ടാം കെ.പി.എൽ കിരീടമാണ്‌ ടീം ലക്ഷ്യം വെക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!