ഗുരുവായൂർ പ്രീമിയർ ലീഗിൽ സ്റ്റാർക്‌സ്‌ ക്ലബ്‌ ജേതാക്കൾ

ഗുരുവായൂർ ക്രിക്കറ്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുവായൂർ പ്രീമിയർ ലീഗിന്റെ രണ്ടാം എഡിഷനിൽ സ്റ്റാർക്‌സ്‌ ക്രിക്കറ്റ്‌ ക്ലബ്‌ ജേതാക്കൾ. ഫൈനലിൽ സ്‌ട്രൈക്കേഴ്‌സ്‌ ഗുരുവായൂരിനെ അഞ്ച്‌ വിക്കറ്റിന്‌ കീഴടക്കിയാണ്‌ സ്റ്റാർക്‌സ്‌ കിരീടം നേടിയത്‌.

ജേതാക്കളായ സ്റ്റാർക്‌സ്‌ ക്ലബിന്‌ 1.5 ലക്ഷം രൂപയും ട്രോഫിയുമാണ്‌ സമ്മാനമായി ലഭിച്ചത്‌. റണ്ണേഴ്‌സ്‌ അപ്പായ സ്ട്രൈക്കേഴ്‌സിന്‌ 1 ലക്ഷം രൂപയും മൂന്ന്, നാല്‌ സ്ഥാനങ്ങളിലെത്തിയ ചേസിംഗ്‌ നൈറ്റ്‌സ്‌ , സൂപ്പർ ഇലവൻ കാരക്കാട്‌ എന്നിവർക്ക്‌ യഥാക്രമം 60,000 രൂപയും 40,000 രൂപയും സമ്മാനമായി ലഭിച്ചു. ചേസിംഗ്‌ നൈറ്റ്‌സിന്റെ ശ്രീഗേഷ്‌ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അതേ മാതൃകയിൽ ഗുരുവായൂരിലെ ക്രിക്കറ്റ്‌ താരങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ്‌ ടൂർണമന്റ്‌ സംഘടിപ്പിച്ചത്‌. ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ സമ്മാന ദാനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!